കൊല്ലം: അതിവേഗത്തില്‍ നിയമം ലംഘിച്ച് ബൈക്കില്‍ കുതിച്ചുപായുന്ന ഫ്രീക്കന്മാരെ കുരുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും ‘ട്രാക്കും’സംയുക്തമായി നടത്തിയ ഓപ്പറേഷന് ഗരുഡില്‍ ഫ്രീക്കനായിറങ്ങിയ കള്ളനും മദ്യപിച്ചു വാഹനമോടിച്ച ഓട്ടോറിക്ഷ െ്രെഡവറുമൊക്കെ കുടുങ്ങി. ഓപ്പറേഷന് ഗരുഡ് ഉദ്ഘാടനം ചെയ്ത വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.ബിജുവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അന്‍സറുമാണ് ഫ്രീക്കനായെത്തിയ മോഷ്ടാവിനെ പിടികൂടിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിടിച്ചുകൊണ്ടു വന്നപ്പോളാണ് ഡ്രൈവര്‍’ മദ്യപിച്ചതു തിരിച്ചറിഞ്ഞത്. നാല്പതിലധികം ഫ്രീക്കന്മാരുള്പ്പെടെ അറുപത്തിനാല് പേര്‍ക്കെതിരെയാണ് നിയമലംഘനത്തിന് കേസ് എടുത്തത്. ഇതില്‍ പത്തിലധികം പേര് നിര്‍ത്താതെ പോയപ്പോള്‍ അവരെ ക്യാമറയില്‍ കുടുക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ചു മൊബൈല്‍ നമ്പര്‍ നോക്കി അവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും എന്ന് കൊല്ലം ആര്‍ടിഒ തുളസീധരന്‍ പിള്ള അറിയിച്ചു. ഇതുകൂടാതെ നിയമലംഘനം നടത്തിയ അന്‍പതിലധികം ഫ്രീക്കന്മാരുടെയും ബൈക്കിന്റെയും ഫോട്ടോകള്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവരെയും മാതാപിതാക്കളെയും വിളിച്ചു വരുത്തി ശിക്ഷയും ബോധവല്‍ക്കരണവും നല്‍കും.
















