ചവറ: ഭര്‍ത്താവ് ജീവിച്ചിരിക്കെ മരണപ്പെട്ടതായി ഇടവക വികാരിയുടെ പേരില്‍ വ്യാജകത്ത് തയ്യാറാക്കി ഒന്നിലേറെ വിവാഹങ്ങള്‍ നടത്തി വന്‍തുക കൈക്കലാക്കിയ കോട്ടയം സ്വദേശിയെയാണ് ചവറ സിഐ ബി.ഗോപകുമാര്‍, എസ്‌ഐ ജയകുമാര്‍ എന്നിവര്‍ അറസ്റ്റ്‌ചെയ്തത്. ആലീസ് ജോര്‍ജ്( 44 ) എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് യുവതി നിരവധി പേരെ കബളിപ്പിച്ചത്. യുവതിക്കൊപ്പം ഇപ്പോള്‍ താമസിച്ചു വരുന്നതും തട്ടിപ്പുകളില്‍ യുവതിക്കൊപ്പം പ്രവര്‍ത്തിച്ചുവന്ന രാഷ്‌ട്രീയ നേതാവിനെതിരെ പോലീസ് കേസെടുത്തു. കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. ഭാര്യ മരിച്ചവരെയും ഭാര്യയുമായി പിണങ്ങികഴിയുന്നവരെയും വൈവാഹിക പരസ്യത്തിലൂടെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്.
















