Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരണ്യക തീര്‍ത്ഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 11:52 pm IST
in Samskriti

ദണ്ഡകാരണ്യം ഒരു അതിക്രമത്തിന്റെയും ശാപത്തിന്റെയും ശേഷപത്രമാണ്. ഇക്ഷ്വാകുവംശത്തിലെ രാജാവിന് നൂറോളം പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഇളയവന്‍ ദണ്ഡന്‍. അവന് കാലവശാലും കര്‍മവശാലും അത്യാപത്തുണ്ടാകുമെന്നറിഞ്ഞ് പിതാവ് വിന്ധ്യസാനുവില്‍ ശതയോജന വിസ്താരത്തില്‍ ഒരു രാജ്യം ചമച്ചു നല്‍കി. കുലഗുരുവായി ശുക്രാചാര്യരേയും. ഒരു ചൈത്രമാസാരംഭത്തില്‍ ശുക്രാചാര്യര്‍, ഗുരുവിനെ വന്ദിക്കാന്‍ പുറപ്പെട്ടു പോയപ്പോള്‍ ദണ്ഡന്‍ പര്‍ണശാലയിലെത്തി. അവിടെ കണ്ട മനോഹരിയായ കന്യകയോട് അഭിനിവേശം തോന്നി. ധര്‍മബുദ്ധിയായ കന്യക രാജാവിന് വഴങ്ങിയില്ല. പക്ഷേ, ദണ്ഡന്‍, വിവേകശൂന്യനായി അന്യായം കാണിച്ചു. ശുക്രാചാര്യര്‍ ശോകത്താല്‍, അതിലുപരി രോഷത്താല്‍ ശപിച്ചു. ദണ്ഡനും പടയും വീടും വെന്തു വെണ്ണീറായി. അവിടെ ഉണ്ടായിരുന്ന തപോധനരെ നാട്ടിന് പുറത്ത് താമസിപ്പിച്ചു. ധൂളി വര്‍ഷിച്ചു. ദണ്ഡകം വനമായി. ജനങ്ങള്‍ താമസിച്ച ഇടം ജനസ്ഥാനവുമായി. അത്രിമുനിയുടെ അതിശാന്തവും അനുഗ്രഹദായകവുമായ ആശ്രമത്തില്‍നിന്ന് സീതയും രാമലക്ഷ്മണന്മാരും എത്തിയത്, സൂര്യരശ്മികള്‍ കടക്കാത്ത ഈ ഉഗ്രവനത്തിലാണ്.

വാല്മീകിയുടെ സങ്കടം

ഈ കഥ, വരാന്‍ പോകുന്ന ധാര്‍മികക്ഷയത്തിനും കൊടും യുദ്ധത്തിനും കളമൊരുക്കിയതില്‍ ആശ്ചര്യപ്പെടാനില്ല.

സത്യപരാക്രമനായ രാമനും അനുജനും ആദ്യം ഏറ്റുമുട്ടേണ്ടിവന്നത്, ഒരു ഘോരരൂപത്തോടാണ്. വികടം, വികൃതം, ദീര്‍ഘം, വിഷമോദരം ഈ വക വൈകൃതഭാവം നിറഞ്ഞ വിരാധന്‍, ഭൈരവനാദത്തോടെ ഓടിവന്നു സീതയെ അങ്കതലത്തിലെടുത്തു. വിരാധാങ്കതയായ ദേവിയെ കണ്ട് ശുഭാചാരയായ സീതയ്‌ക്ക് ഇങ്ങനെയൊരു വിധി വന്നല്ലോ എന്നു വിചാരിച്ച് ധര്‍മകര്‍ക്കശനായ രാമന്‍ പരവശനായി. പ്രാണപ്രിയയെ അന്യന്‍ സ്പര്‍ശിക്കുക ദുസ്സഹം. മറ്റെന്തും രാമന്‍ സഹിക്കും. രാവണ രാജധാനിയില്‍ പ്പെട്ടുപോയ സീതയെക്കുറിച്ചുണ്ടായ കടുകോളം പോന്ന ആശങ്ക സീതയെ ശോകവഹ്നിയില്‍ നീറ്റിയത് വാല്മീകി മനം നൊന്ത് എഴുതിപ്പോയതറിയാം. വികൃതാകാരനും പാപചേതസ്സുമായ വിരാധനെ ക്രുദ്ധനായി രാമന്‍ വധിച്ചു. വിരാധന്റെ ജന്മപാപങ്ങള്‍ അസ്തമിച്ചു പൂര്‍വരൂപം ലഭിച്ച് വിരാധന്‍ കടന്നുപോയി.

കാലങ്ങളായി രാമദര്‍ശന കാംക്ഷയോടെ തപം ചെയ്ത ശരഭംഗ മുനിയുടെ ബ്രഹ്മലോകയാത്രയ്‌ക്ക്, ആത്മാഹുതിക്ക് രാമന്‍ സാക്ഷി സ്വരൂപനായി നിന്നു.

സുതീകൃഷ്ണ താപസന്റെ അനുജ്ഞയോടുകൂടി അഗസ്ത്യന്റെ പുണ്യാശ്രമത്തിലെത്തി. വിശ്വകര്‍മാവിനാല്‍ നിര്‍മിതമായ ചാപവും അക്ഷയസായകവും തൂണീരവും വിശിഷ്ടായുധങ്ങളും നല്‍കി ആശീര്‍വദിച്ചു. ആസന്നമായ യുദ്ധം മുന്നില്‍ കണ്ടതുപോലെ.

ദണ്ഡകവനത്തിലെ ദൃഢയോഗ സമാഹിതരായ തപസ്വികള്‍, മുനിമണ്ഡലമാകെ, ധര്‍മജ്ഞനായ രാമനെ അഭയം തേടി. അങ്ങ് ത്രിലോകങ്ങളിലും സത്യസന്ധമെന്ന് ശാശ്വതകീര്‍ത്തി കേട്ടവന്‍ ധര്‍മമൂര്‍ത്തി, ഞങ്ങള്‍ക്ക് രക്ഷതന്നാലും-രാമനവര്‍ക്ക് ശരണം നല്‍കി.

സീതാവാങ്മാധുര്യം

അരണ്യകാണ്ഡത്തിലെ മനോഹരവും ചിന്തനീയവുമായ ഒരു മുഹൂര്‍ത്തമാണ് രാമനോട് സീത പറയുന്ന വിനയമധുരവും ആലോചനാമൃതവുമായ വാക്കുകള്‍. മെല്ലെപ്പറഞ്ഞ ആ വാക്കുകള്‍ രാമന്‍ ശ്രദ്ധിച്ചു.

ആര്യപുത്രാ- നാമിവിടെ വന്നത് യുദ്ധത്തിനല്ല. പിതൃസത്യപരിപാലനാര്‍ത്ഥം വനവാസത്തിന് ഇറങ്ങിയതാണ്. ഇവിടെ താപസജീവിതമാണ് സ്വധര്‍മം. പക്ഷെ അങ്ങിപ്പോള്‍ രാക്ഷസവധ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അങ്ങ് മിഥ്യാവാക്യം പറയുകയേ ഇല്ല. അങ്ങയുടെ അചിത്യമഹിമാനം ആരറിയുന്നില്ല. പക്ഷെ ഇവിടെ വൈരം വിനാ പരദ്രോഹമാണ് അങ്ങ് ചെയ്യാനുദ്ദേശിക്കുന്നത്. ശരണാഗത രക്ഷണം മനുകുല ധര്‍മം, രാമന്‍ പ്രത്യുത്തരം പറഞ്ഞു. ആര്‍ത്ത സ്വരം എവിടെ കേട്ടാലും ആര്‍ത്തത്രാണ പരായണരായ ക്ഷത്രിയര്‍ അവിടെത്തും. അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാജ്യം ഉപേക്ഷിച്ചവര്‍, വല്‍ക്കലം ധരിച്ചവര്‍ സ്വധര്‍മമായ തപോവന ജീവിതം പിന്തുടരണം. സീത തുടര്‍ന്നു- രാജ്യം ഉപേക്ഷിച്ച്, വല്‍ക്കലവും ജടാമകുടവും ധരിച്ചവര്‍ താപസജീവിതമാണ് നയിക്കേണ്ടത്. പരമധര്‍മമായ യുദ്ധമല്ല. ഇവിടെ പരമധര്‍മ്മം ഭയാവഹമാണ്. അപരാധം ചെയ്യാത്തവരെ വധിക്കുന്നത് അന്യായം.

ധര്‍മ്മാദര്‍ത്ഥ പ്രഭവതേ

ധര്‍മ്മാത് പ്രഭവതേ സുഖം

ധര്‍മ്മേണ ലഭതേ സര്‍വ്വം

ധര്‍മ്മ സാരമിദം ജഗത്

ഇവിടെ ശത്രു നിധനത്തിനല്ല നാം വന്നത് എന്ന സീതയുടെ അഭിപ്രായത്തിന്റെ സാധുത രാമന്‍ മനസ്സിലാക്കി. പണ്ടൊരിക്കല്‍ ഇന്ദ്രന്‍ ഒരു ഋഷിക്ക് മൂര്‍ച്ചയുള്ള ഒരു വാള്‍ നല്‍കി, താന്‍ വരുവോളവും അതിന്റെ മൂര്‍ച്ചയും മിനുസവും നഷ്ടപ്പെടാതെ നോക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചുപോയി. സന്യാസധര്‍മ്മം സ്വീകരിച്ചിരുന്ന ഋഷി, ആയുധം പരിരക്ഷിച്ച് ധ്യാനമനനങ്ങള്‍ മറന്നു. അതുപോലെ വനവാസം വ്യര്‍ത്ഥമാകരുതല്ലോ. പക്ഷേ ശരണാഗതരക്ഷണം മനുകുല ധര്‍മ്മമാണ് രാമന്‍ ആവര്‍ത്തിച്ചു പറഞ്ഞു.

പഞ്ചവടിയില്‍

മഹാതാപസനായ അഗസ്ത്യന്‍ നിര്‍ദ്ദേശിച്ച് പഞ്ചവടിയില്‍ പര്‍ണശാല ഉയര്‍ന്നു. പുഷ്പിതകാനന മധ്യത്തിലായിരുന്നു പഞ്ചവടി. ചൈത്രമാസം വിജനമായ ആശ്രമത്തില്‍ പുരാവൃത്തം പറഞ്ഞിരുന്ന സീതാരാമന്മാരുടെ പുരോഭാഗത്ത് ഒരു തരുണി പ്രത്യക്ഷയായി. ഗോദാവരീ തീരങ്ങളിലെ മണലില്‍ ശംഖചക്രാങ്കിതമായ പാദമുദ്രകള്‍ കണ്ട ശൂര്‍പ്പണഖ അടയാളം വച്ച് ആളിന്റെ സൗന്ദര്യം അളന്നു. അദ്ഭുതകരം, അത്രയ്‌ക്ക് മനോഭിരാമമായ പുരുഷാകാരം! പര്‍ണശാലയുടെ തിരുമുറ്റത്ത് എത്തിയ രാക്ഷസി മുഖവുര കൂടാതെ ഇംഗിതം പറഞ്ഞു. ”ഈ മനുഷ്യസ്ത്രീയെ ഉപേക്ഷിക്കണം. എന്നെ വരിക്കണം. നിനക്കനുരൂപ ഞാനാണ്.” ഈ വരപ്രാര്‍ത്ഥന രാമന്റെ മനസ്സില്‍ പരിഹാസവും അല്‍പ്പം നര്‍മ്മഭാവവും ഉളവാക്കി. പ്രാകൃതജനങ്ങളോടു പരിഹാസം അരുതെന്നറിയാമെങ്കിലും പിന്നീടത് വിനയാകുമെന്ന് ചിന്തിച്ചുമില്ല. രാക്ഷസിയോടുള്ള പരിഹാസവചനങ്ങള്‍ ഒരളവുവരെ അവള്‍ അനുസരിച്ചുവെങ്കിലും, പിന്നീടത് ഭൈരവഭാവമായി പരിണമിച്ച് രാക്ഷസിയുടെ നാസികകുച വിച്ഛേദനത്തില്‍ കലാശിക്കുകയാണുണ്ടായത്. ശോണിതാഭിഷക്തയായി വിവര്‍ണവദനയായി, രാക്ഷസാകാരമാര്‍ന്ന് ശൂര്‍പ്പണഖ ഭൂമിയില്‍ വീണു. ഒരു മഹായുദ്ധത്തിന്റെ നാന്ദിയാണിവിടെ കുറിച്ചത്.

ശൂര്‍പ്പണഖ ക്രൂരാകാരയായി മാറി മനോഭിരാമനായ ഒരു മനുഷ്യനോടുള്ള ആസക്തി നിരോധിക്കപ്പെട്ടപ്പോള്‍ അത് വിനാശകരമായി വിനയായി. കാമം ക്രോധമായി. അഗ്നിയായി, രാക്ഷസവംശം ആ എരിതീയില്‍ വെന്തെരിഞ്ഞു. ചതുര്‍ദശ രാക്ഷസരെയും ദൂഷണ ത്രിശിരസ്സുകളെയും രാമന്‍ വധിച്ചു. ഖരന്‍ സുവര്‍ണ വര്‍ണാഭമായ മഹാരഥത്തില്‍ പോരിനെത്തി. ഖരതരമായ വാക്കുകള്‍ ഉയര്‍ന്നു. രൂക്ഷതരമായ ആ യുദ്ധത്തില്‍ രാമന്‍ ഒരടി പിന്നാക്കം വച്ചതുപോലെ. അത്ര പരാക്രമിയായിരുന്നു ഖരന്‍. രാമന്‍ രക്ഷോഗണങ്ങളെ സംഹരിച്ചു. ജനസ്ഥാനം ഹതസ്ഥാനമായി. മുനിമണ്ഡലത്തിന് രക്ഷാസ്ഥാനവുമായി.

നാളെ: മാരീച നിഗ്രഹം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.