കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. റാഗിംഗിന് ഇരയായ പതിനേഴുകാരന്‍ വിദ്യാര്‍ത്ഥി എറണാകുളം പാലിയംതുരുത്ത് സ്വദേശിയാണ്. മെക്കാനിക്കല്‍ ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഈ യുവാവ് റാഗിംഗിനെ തുടര്‍ന്ന് വൃക്ക തകരാറിലായി തൃശൂര്‍ ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 12ന് രാത്രിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുറിയില്‍ വച്ച് റാഗ് ചെയ്തുവെന്നാണു വിദ്യാര്‍ഥിയുടെ പരാതി. വസ്ത്രങ്ങള്‍ അഴിച്ചു വച്ച് പലതരത്തിലുള്ള ശാരീരികവ്യായാമം ചെയ്യിപ്പിച്ചുവെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പീഡത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ചിങ്ങവനം പോലീസ് പ്രതിഖല്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യ്തില്ലെങ്കില്‍ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് എബിവിപി മുന്നോട്ടു പോകുമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി അറിയിച്ചു.
















