വണ്ണപ്പുറം: വിദേശമദ്യ വില്‍പ്പനക്കാരന്‍ കാളിയാര്‍ പോലീസിന്റെ പിടിയില്‍. മുള്ളന്‍കുത്തി തുരുത്തേല്‍ സുരേഷ് (34) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.5 ലിറ്റര്‍ മദ്യവും 340 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ രാത്രി 10 മണിയോടെ മുള്ളരിങ്ങാട് നിന്നുമാണ് മഫ്തിയിലെത്തി പോലീസ് സംഘം പ്രതിയെ പിടികൂടിയത്. വിലകുറഞ്ഞ മദ്യം ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ നിന്നും വാങ്ങുന്ന പ്രതി ഉപയോഗ ശൂന്യമായ വിലകൂടിയ മദ്യകുപ്പികളിലാക്കി മദ്യം നിറച്ച് വില്‍പ്പന നടത്തി വരികയായിരുന്നു. കൂടുതലും രാത്രിക്കാലങ്ങളിലായിരുന്നു വില്‍പ്പന എന്നതിനാല്‍ വാങ്ങാനെത്തുന്നവര്‍ക്കും ഇത് തിരിച്ചറിയാനായിരുന്നില്ല. കാളിയാര്‍ എസ്‌ഐ വി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഉദ്യോഗസ്ഥരായ ഡോണ്‍ സെബാസ്റ്റിന്‍, അന്‍സാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന പ്രതിയെ ഒരുമാസമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇയാളെ തൊടുപുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















