ഇടുക്കി: അടിമാലി പടിക്കപ്പ് കുടിയിലെ വനവാസികളെ മര്‍ദ്ദിച്ച് വീട് കത്തിച്ച് കപ്പയിട്ട സംഭവത്തിലെ അന്വേഷണം ഇഴയുന്നു. മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരാഴ്ചയോടടുത്തായിട്ടും കേസിലെ ഒരു പ്രതിയെപ്പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
മുഖ്യ പ്രതി ബോബന്‍ പ്രദേശത്ത് തന്നെയുണ്ടെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. വനവാസികളെ പ്രദേശത്ത് നിന്നും വിരട്ടിയോടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വനവാസികളുടെ ഭൂമി തട്ടിയെടുക്കാനുളള ശ്രമാണ് ഇപ്പോള്‍ നടക്കുന്നത് ഇടത്-വലത് മുന്നണികള്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണ്. പോലീസുു
ം മെല്ലെപ്പോക്ക് നടത്തുന്നത് കയ്യേറ്റക്കാരില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുന്നതിനാലാണ് എന്ന ആക്ഷേപം ശക്തമാണ്. ഇരുപത് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊന്നപ്പനും മകള്‍ വിമലയും പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാന്‍ പോലീസും ശ്രമിച്ചിട്ടില്ല. ഇത് പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. 19ന് ദേശീയ പാത ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
















