പത്തനാപുരം: പത്തനാപുരം നിയോജകമണ്ഡലത്തിനെ ലഹരിരഹിത പ്രദേശമാക്കി മാറ്റുന്നതിന്റെ ഭാഗമായി യുവജന സംഘടനകളുടെ യോഗം ചേര്‍ന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.ബി.ഗണേഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു. എക്‌സൈസ് സിഐ പി.കെ.ഹരികുമാര്‍ സ്വാഗതം പറഞ്ഞു. പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി യോഗത്തില്‍ പത്തനാപുരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജീവ്, രഞ്ചിത്ത് ബാബു, വൈസ് പ്രസിഡന്റ് സുനിതാ രാജേഷ് എ.ബി അന്‍സാര്‍ റിയാസ് മുഹമ്മദ്, പിറവന്തൂര്‍ ഗോപാലക്യഷ്ണന്‍, ലിജു രതീഷ്, ചേകം റിയാദ്, പത്തനാപുരം എസ്‌ഐ പ്രവീണ്‍, റേഞ്ച് ഓഫീസര്‍ സി.കെ.ജോണ്‍സണ്‍, എആര്‍ഒ അരവിന്ദ്, പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
















