കൊല്ലം: കാഷ്യൂ കോര്‍പ്പറേഷന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങി. കശുമാങ്ങയില്‍ നിന്നും കാഷ്യൂ ആപ്പിള്‍വൈന്‍, കാഷ്യൂ ആപ്പിള്‍ വിനിഗര്‍, കാഷ്യൂ ആപ്പില്‍ കാര്‍ബണറ്റേഡ്, സോഡ, കാഷ്യൂ ആപ്പിള്‍ മിഠായി, കാഷ്യൂ ആപ്പിള്‍ ചോക്ലേറ്റ്, കാഷ്യൂ ഐസ്‌ക്രീം. ചാല്‍ഡ്രന്‍സ് കാഷ്യൂ വിറ്റ, കാഷ്യൂ ആപ്പിള്‍ ജാം എന്നിവ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞ ദിസം നടന്ന ചര്‍ച്ചയില്‍ ധാരണയായി. അതിനുള്ള സാങ്കേതികപരിജ്ഞാനം നല്‍കും. കൂടാതെ നേരത്തെ മുടങ്ങി കിടന്ന കാഷ്യൂ വിറ്റ, കാഷ്യൂ സൂപ്പ്. കാഷ്യൂ പൗഡര്‍ എന്നീ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, മാനേജിംഗ് ഡയറക്ടര്‍ ടി.എഫ്.സേവ്യര്‍, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെ എന്നിവരുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് മാടക്കത്തറ കാഷ്യൂ റിസര്‍ച്ച് സ്റ്റേഷന്‍ പ്രൊഫസര്‍ ആന്റ് ഹെഡ് ഡോ.പി.ബി.പുഷ്പലത എന്നിവരുമായിട്ടാണ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതു സംബന്ധിച്ച് കാഷ്യൂ ഓഫീസില്‍ ചര്‍ച്ച നടന്നത്.
















