പയ്യാവൂര്‍: മലയോര ഹൈവേ നിര്‍മ്മണത്തിന്റെ ഭാഗമായി റോഡിലെ കയറ്റംകുറച്ചപ്പോള്‍ സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാതെ ഒരു കുടംബം ദുരിതത്തിലായി. പയ്യാവൂര്‍ കണ്ടശ്ശേരിയിലെ ചോര്‍ണ്ണപ്പുഴ സുകുമാരനും കുടുംബത്തിനുമാണ് സ്വന്തം വീടുപേക്ഷിച്ച് വാടകക്ക് താസിക്കേണ്ട ഗതികേട് വന്നത്. ഇയാളുടെ വീടിന് സമീപം എട്ട് മീറ്ററോളം താഴ്ചയിലാണ് റോഡിന്റെ കയറ്റം കറച്ചത്. ഇത്മൂലം റോഡില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു സുകുമാരനുണ്ടായിരുന്നത്. വീടിന്റെ തിണ്ണയില്‍ നിന്നും കാലെടുത്ത് വെക്കുന്നത് റോഡിലേക്കാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകുക. വീടിന്റെ മുറ്റം വരെ റോഡ് പണിക്കായി കിളച്ചുമാറ്റിയിരുന്നു. നാല് വര്‍ഷം മുമ്പ് റോഡ് വീതികൂട്ടി വന്നപ്പോള്‍ മൂന്ന് മീറ്റര്‍ മാത്രമേ കുന്ന് കുറച്ചിരുന്നുള്ളൂ. എന്നാല്‍ വീണ്ടും ഇത് എട്ട് മീറ്ററോളം കുറച്ചപ്പോളാണ് ഇയാള്‍ക്ക് സ്വന്തം വീട് ഉപേക്ഷിക്കേണ്ടിവന്നത്. മണ്ണെടുത്ത സ്ഥലം കരിങ്കല്ലുകൊണ്ട് കെട്ടി വീട്ടിലേക്കുള്ള വഴി തയ്യാറാക്കിത്തരാമെന്ന ഉറപ്പിന്മേലാണ് ഇവിടെ പണിടെയുക്കാന്‍ കരാറുകാരന് അനുവാദം നല്‍കിയത്. എന്നാല്‍ പണി പൂര്‍ത്തിയായതിന് ശേഷം ഇത്തരത്തിലുള്ള ജോലി ചെയ്യാന്‍ എസ്റ്റിമേറ്റില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാരന്‍ പിന്‍മാറുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. ഇതുസംബന്ധിച്ച് സുകുമാരന്‍ ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍യിട്ടുണ്ട്.
















