ചെറുതോണി: അംഗന്‍വാടി ജീവനക്കാര്‍ യോഗം ചേരുന്നതിനിടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ ടൈലുകള്‍ ഇളകിതെറിച്ചത് പരിഭ്രാന്തിക്കിടയാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തില്‍ മൂന്നാം നിലയിലെ ഹാളിലെ തറയില്‍ പാകിയിരുന്ന മുപ്പതോളം ടൈലുകളാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഇടുക്കി ബ്ലോക്കിലെ അംഗന്‍വാടി വര്‍ക്കര്‍മ്മാരുടെ പ്രതിമാസ യോഗം ചേരുന്നതിനായി ആറ് പഞ്ചായത്തിലെ വര്‍ക്കര്‍മാരാണ് ഹാളില്‍ എത്തിയിരുന്നത്.
യോഗം ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ് വന്‍ ശബ്ദത്തോടെ ടൈലുകള്‍ പൊട്ടിത്തെറിച്ചത്. കെട്ടിടം തകരുന്നുവെന്ന് ഭയന്ന് അകത്തുള്ളവര്‍ താഴേക്ക് ഓടി. താഴെ നിലയിലുള്ള വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ ഓടിക്കൂടി. ഈ സമയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പാറേമ്മാവില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയയ
ായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
















