നിങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം എളുപ്പമായി. എല്ലാ അസംബന്ധങ്ങളും നിങ്ങളെ അടിച്ചേല്‍പ്പിക്കാനാവും. മനുഷ്യന്‍ സാധാരണ ജീവി മാത്രമാണെന്ന് സ്വയം തിരിച്ചറിഞ്ഞാല്‍ അനാവശ്യമായ ആര്‍ഭാടങ്ങളൊക്കെ കൊഴിഞ്ഞുപോകും. എവിടെയും എപ്പോഴും സംതൃപ്തി അനുഭവിക്കാനാവും.
ജനിമൃതിപോലുള്ള പ്രകൃതിനിയമങ്ങളൊക്കെ സ്വാഭാവികമായി കാണാനാവും. ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന പരമസത്യം ബോധ്യമാവും. എല്ലാവിധ ഭയങ്ങളും ഇല്ലാതാവും. ശാശ്വതമായ ആനന്ദവും ആയുരാരോഗ്യവും ഉണ്ടാവും. യഥാര്‍ത്ഥ അമൃതത്വം നേടാനാവും. പരീക്ഷിച്ച് നോക്കുക.
ഇതിനായി ഒന്നും ഉപേക്ഷിക്കേണ്ടതില്ല. നാം എന്തൊക്കെയോ ആണെന്ന ധാരണ മാത്രമേ ഉപേക്ഷിക്കേണ്ടുള്ളൂ. അതാകട്ടെ തെറ്റായ ധാരണകള്‍ മാത്രവും.
















