കടപ്പന: നഗരത്തില്‍ ലക്ഷങ്ങള്‍ മുടക്കിസ്ഥാപിച്ച നാല്‍പ്പതോളം വഴി വിളക്കുകള്‍ നോക്കുകുത്തിയായി. സ്വാകാര്യ കമ്പിനിയായ രാംകോയും കഴിഞ്ഞ പഞ്ചയത്തും സംയുക്തമായിട്ടാണ് വഴിവിളക്കുകള്‍ നഗരത്തില്‍ സ്ഥാപിച്ചത്.
എന്നാല്‍ എ താനം മാസങ്ങള്‍ മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. പിന്നിട് ഇത് റിപ്പയര്‍ ചെയ്യാനോ ഇതിന്റെ കാര്യങ്ങള്‍ നോക്കുവാനോ അധികാരികള്‍ ശ്രമിച്ചിട്ടില്ലാ. പല ഭാഗങ്ങളില്‍ നിന്നും അനേകം ആളുകള്‍ രാത്രി സമയങ്ങളില്‍ ഇവിടെ എത്താറുണ്ട്. വഴി വിളക്കുകള്‍ തെളിയാതെ വരുന്നതിനാല്‍ യാത്രാക്കരെയും വ്യാപരികളെയും വളരെ ബുദ്ധിമുട്ടിക്കുന്നു. വെളിച്ച മില്ലാത്തതിനാല്‍ ഇവിടെ കള്ളന്‍മാരുടെയും, സാമുഹ്യാവിരുദ്ധരുടെയും ശല്യം കുടുതലാണ്. ഇതിനേതിരേ കര്‍ശന നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും രാത്രികാലങ്ങളില്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസ് പെട്രോളിങ് നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
മണ്ഡലകാലമായിട്ടും വഴിവിളക്കുകളും സിഗ്നല്‍ ലൈറ്റും തെളിയാത്തതുമൂലം അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന
ഭക്തര്‍ക്ക് വഴികള്‍ തെറ്റുകയും പലവിധത്തിലുള്ള അപകടങ്ങള്‍ക്കും കാരണമാകുന്നു.
















