ശ്രീകാര്യം: കേരളത്തിന്റെ സമാധാനവും ശാന്തിയും തകര്‍ക്കുന്നത് മാര്‍ക്‌സിസ്റ്റ് ക്രിമിനലുകളെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ സുരേന്ദ്രന്‍. ബിജെപി പൗഡിക്കോണം ഏര്യാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയാ
ബിജെപി പൗഡിക്കോണം ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനത്തില്‍ കാ.ഭാ. സുരേന്ദ്രന്‍ സംസാരിക്കുന്നു
യിരുന്നു അദ്ദേഹം.
സിപിഎം ഭരണത്തിലേറിയതോടെ അണികള്‍ കലാപകാരികളായി. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റുകാര്‍ തെരുവുഗുണ്ടകളെപ്പോലെ അക്രമം അഴിച്ചുവിടുന്നു. അവിടുത്തെ അമ്മമാരുടെ നിലയ്‌ക്കാത്ത തേങ്ങലിന് സിപിഎം കണക്കുപറയേണ്ടി വരും. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മഹത്തായ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നവരെ കൊന്നൊടുക്കുന്നത് ഏത് രാഷ്‌ട്രീയ മര്യാദയുടെ പേരിലാണെന്ന് സിപിഎം നേതൃത്വം വിശദീകരിക്കണം. മനസാക്ഷി മരവിച്ച മാര്‍ക്‌സിസ്റ്റുകാരുടെ വിപ്ലവസന്ദേശത്തിന്റെ സ്ഥാനം ചവറ്റുകുട്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പൗഡിക്കോണം ഏര്യാ പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സജിത്കുമാര്‍, ജില്ലാ കമ്മറ്റിയംഗം കഴക്കുട്ടം അനില്‍, പൗഡിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ നാരായണമംഗലം രാജേന്ദ്രന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സജി എസ്. നായര്‍, ബിജെപി ഏര്യാ ജനറല്‍ സെക്രട്ടറി സജി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിഷ്ണു എന്നിവര്‍ സംസാരിച്ചു.
















