ആലക്കോട്: പഞ്ചായത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി ഇന്ന് നടക്കും. വൈകിട്ട് 4.30 ന് ബ്ലോക്ക് ജംഗ്ഷനിലാണ് യോഗം നടക്കുന്നത്. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റിന്‍ നടുത്തൊട്ടിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എം ആര്‍ ഹരിബാബു മുഖ്യപ്രഭാഷണം നടന്നു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എ കെ കണ്ണന്‍, ബിഎംഎസ് മേഖല സെക്രട്ടറി കെ ആര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ ഷാജി കൊച്ചുപറമ്പില്‍, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിജു മണത്താംകുന്നേല്‍ യുവമോര്‍ച്ച് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ വിഷ്ണു തുടങ്ങിയവര്‍ സംസാരിക്കും.
















