ആലുവ: നഗരത്തില്‍ പൊതുശ്മശാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലുവയിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഡിസംബര്‍ 15 ന് നഗരസഭയ്‌ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തും. ആലുവായില്‍ നിലവില്‍ ഏതാനും ശ്മശാനങ്ങളുണ്ടെങ്കിലും അത് ഒന്നോ രണ്ടോ സമുദായ സംഘടനകളുടേതാണ്. ആലുവയില്‍ 42 ലേറെ ഫ്‌ളാറ്റുകളുണ്ട്. ഇവിടെയും മറ്റും മരണമുണ്ടായാല്‍ പലപ്പോഴും മൃതദേഹം ദൂരെ കൊണ്ടുപോയി ദഹിപ്പിക്കേണ്ട സ്ഥിതി വിശേഷമാണിപ്പോള്‍. ഹൈക്കോടതിയുടെ 2015 ആഗസ്റ്റ് മാസത്തില്‍ പുറപ്പെടുവിച്ച വിധിയനുസരിച്ച് എല്ലാ മുനിസിപ്പാലിറ്റികളിലും പൊതുശ്മശാനം നിര്‍മിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ നല്‍കിയ നിവദേനം കൗണ്‍സിലിന്റെ പരിണനയ്‌ക്കായി അജണ്ടയില്‍ പെടുത്തുവാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ സമുദായ സംഘടനകള്‍ ചേര്‍ന്ന് ധര്‍ണ്ണ നടത്തുന്നത്. എന്നിട്ടും തീരുമാനമായില്ലെങ്കില്‍ ആലുവ നഗരസഭക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനാണ് തീരുമാനം. ഒ.സി. കുട്ടന്‍ ചെയര്‍മാനും ആര്‍.കെ. കൃഷ്ണകുമാര്‍ ജനറല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
















