അടിമാലി: കാല്‍നടയാത്രക്കാരിയുടെ മാലപറിക്കാന്‍ ശ്രമിച്ച തമിഴ് യുവാവിനെ വെള്ളത്തൂവല്‍ പോലീസ് പിടികൂടി. മധുര പുതുക്കകോട്ട ഭാരതിപുരം പെരുമാളിന്റെ മകന്‍ സ്റ്റാന്‍ലി(26)ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്‌ക്ക്‌ശേഷം കൊന്നത്തടി ക്ക് സമീപം കാക്കാസിറ്റിയിലാണ് സംഭവം.നേഴ്‌സറി സ്‌കൂളിലായിരുന്ന കുട്ടിയെ കൂട്ടിക്കെണ്ടുപോകുന്നതിനിടെ പിന്നില്‍ നിന്നും ബൈക്കിലെത്തിയ ഇയാള്‍ മാലപറിക്കാന്‍ ശ്രമിച്ചു. സ്ത്രീ ഒച്ചവച്ചതിനെത്തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു.വെള്ളത്തൂവല്‍ പോലീസ് നടത്തിയ അന്വേഷണത്തെതുടര്‍ന്ന് രാജാക്കാടുനിന്നും ആണ് ഇയാളെ പിടികൂടിയത്.അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















