തൊടുപുഴ: കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ കാര്‍ത്തി ദീപകാഴ്ച 12ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 100 ലധികം നിലവിളക്കുകളിലും 75000 ത്തോളം ചെരാതുകളിലുമായിട്ടാണ് ദീപം തെളിയ്‌ക്കുന്നത്. 12ന് രാവിലെ ആറുമുതല്‍ ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗണപതി ഹോമവും മറ്റു പൂജകളും നടക്കും. 10ന് കടുംപായസ വിതരണം, വൈകുന്നേരം 5.30ന് ശബരിമല മുന്‍മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റി ദീപകാഴ്ചയുടെ ഭദ്രദീപം തെളിക്കും.
6.30ന് ദീപാരധനയും മഹാപ്രസാദമൂട്ടും നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഭാരവാഹികളായ എം.ടി അനില്‍കുമാര്‍, ടി.എസ് രാജന്‍, പി.ജി മദുസൂദനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
















