മൂലമറ്റം: ബില്ല് കൃത്യമായി നല്‍കാതെ വനവാസി മേഖലയിലെ വീടുകളുടെ ഫ്യൂസ് വൈദ്യുതി വകുപ്പ് കൂട്ടമായി ഊരി. ഇന്നലെ അറക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പതിപ്പള്ളിയിലാണ് സംഭവം. വനവാസി സെറ്റില്‍മെന്റ് ഏരിയ ആയ ഇവിടുത്തെ 10ലധികം വീടുകളുടെ ഫ്യൂസാണ് ഇന്നലെ ഊരി മാറ്റിയത്.
ബില്ല് കൃത്യസമയത്ത് ലഭിക്കാത്തതിനാലാണ് അടയ്‌ക്കാന്‍ താമസിച്ചതെന്ന് കേരള വനവാസി ഫോറം അംഗ കൂടിയായ കല്ലേപ്പുരയ്‌ക്കല്‍ രാജമ്മ സുകുമാരന്‍ വ്യക്തമാക്കുന്നു. സംഭവത്തെ പറ്റി രാജമ്മ പററ
യുന്നതിങ്ങനെ: ബില്ല് ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ വീട്ടില്‍ നിന്നും 7 ന് വൈകിട്ടാണ് ബില്ല് ലഭിച്ചത്. ബില്ല് അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയില്‍ നിന്നും ഫോണ്‍ കോള്‍ എത്തിയതോടെയാണ് ബില്ല് അന്വേഷിക്കുന്നത്.
ഓഫീസ് നമ്പറില്‍ വിളിച്ച് ഇന്നലെ രാവിലെ തന്നെ വൈകുന്നേരത്തിനകം അടയ്‌ക്കാമെന്ന് പറയുകയും ചെയ്തിരുന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഫ്യൂസ് ഊരിക്കൊണ്ട് പോയതായി അറിയുന്നത്. സമീപത്തെ നിരവധി വീടുകളുടെയും ഇത്തരത്തില്‍ ഫ്യൂസ് ഊരിക്കൊണ്ട് പോയിട്ടുണ്ട്. കൃഷിയുള്‍പ്പെടെയുള്ള പണികളെടുത്ത് ജീവിക്കുന്ന ഇവിടുത്ത് കാര്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ കേരള വനവാസി ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വീടുകളില്‍ ബില്ല് ഒട്ടിക്കാന്‍ ടേപ്പും കൃത്യമായ കൂലിയും നല്‍കിയിട്ടും ജീവനക്കാരുടെ അശ്രദ്ധമൂലം സാധാരണക്കാരാണ് വലയുന്നത്.
















