തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി തലസ്ഥാനത്ത് നിര്‍മിക്കുന്ന തീയറ്റര്‍ കോംപ്ലക്‌സ് രണ്ടുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. 100 കോടി ചെലവിലാണ് കോംപ്ലകസ് നിര്‍മാണം. ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഫെസ്റ്റിവല്‍ ഓഫീസും പാസ് വിതരണവും ടാഗോര്‍ തീയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷം കഴിയുന്തോറും ആസ്വാദകര്‍ക്ക് ചലച്ചിത്ര
ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റീവ് പാസ് ഫെസ്റ്റിവല്‍ ഓഫീസില്‍ നിന്നും വാങ്ങാനെത്തിയവരുടെ തിരക്ക്
മേളയോടുള്ള താത്പര്യം വര്‍ധിക്കുകയാണ്. തിരക്കുകാരണം രജിസ്‌ട്രേഷന്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തീയേറ്ററുകളിലെ സീറ്റുകളുടെ അപര്യാപ്തത കണക്കിലെടുത്താണ് പ്രതിനിധികളുടെ എണ്ണം ഇത്തവണ 13,000 ആയി നിജപ്പെടുത്തിയത്. ഇത് പരിഹരിക്കുന്നതിനാണ് ഫിലിം സിറ്റിയാക്കി ചിത്രാഞ്ജലി വികസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ, രാജ്യാന്തരതലത്തില്‍ കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ആദ്യ ഡെലിഗേറ്റ് പാസ് മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജു വാര്യര്‍ക്ക് നല്‍കി. ഭിന്നലിംഗക്കാര്‍ക്കുള്ള ആദ്യ പാസ് മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് കൈമാറി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, അക്കാദമി ചെയര്‍മാന്‍ കമല്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സംവിധായകനായ ടി.വി. ചന്ദ്രന്‍, അക്കാദമി സെക്രട്ടറി ബി. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
















