Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ലക്ഷ്യം സുരക്ഷിത മാതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 04:53 pm IST
in Special Article

സ്ത്രീയെ സംബന്ധിച്ചിടത്തോളം മാതൃത്വത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. അമ്മയുടേയും കുഞ്ഞിന്റേയും പരിരക്ഷയ്‌ക്കുവേണ്ടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്ന പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. മാതൃമരണ നിരക്കും ശിശുമരണ നിരക്കും സുരക്ഷിത പ്രസവത്തിലൂടെ കുറയ്‌ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യസംരക്ഷണത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുകയെന്നതാണ് ഉദ്ദേശ്യം.

ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ മാനദണ്ഡം കണക്കാക്കുന്നതില്‍ പ്രധാനമാണ്, ആ രാജ്യത്തെ മാതൃശിശു മരണ നിരക്ക്. ഗര്‍ഭകാലത്ത് ആവശ്യത്തിന് പരിചരണം ലഭിക്കാതെ വരുന്നതാണ് പ്രസവത്തോടനുബന്ധിച്ചുള്ള മരണം സംഭവിക്കാന്‍ കാരണം. ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം കിട്ടേണ്ടത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഗര്‍ഭാവസ്ഥയിലെ ആരോഗ്യപരിശോധനയിലൂടെ പല സങ്കീര്‍ണതകളും ഒഴിവാക്കാം. പക്ഷെ, ഇതിനുള്ള സാഹചര്യം രാജ്യത്തെ എല്ലാ ഗര്‍ഭിണികള്‍ക്കും ഒരുക്കിക്കൊടുക്കുകയാണ് പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍.

റാപ്പിഡ് സര്‍വെ ഓണ്‍ ചില്‍ഡ്രന്റെ കണക്കുകള്‍ പ്രകാരം, ഭരതത്തില്‍ ആശുപത്രിയിലെത്തി പ്രസവിക്കുന്നവര്‍ 78.7 ശതമാനമാണ്.എല്ലാ ഗര്‍ഭിണികള്‍ക്കും ഗര്‍ഭകാല ശുശ്രൂഷ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇവര്‍ക്കുവേണ്ടി ഓരോ മാസവും ഒരു നിശ്ചിത ദിവസം കണക്കാക്കിയാണ് രാജ്യത്തെമ്പാടുമായി ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാമാസവും ഒമ്പതാം തീയതിയാണ് ഗര്‍ഭകാല പരിചരണവും ശുശ്രൂഷയും നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസം ഞായറോ അല്ലെങ്കില്‍ അവധി ദിനമോ ആണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം പരിശോധനയ്‌ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ക്ലിനിക്കുകളിലൂടെ ഈ സേവനം ലഭ്യമാകും.

ലക്ഷ്യങ്ങള്‍

രാജ്യത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ഗര്‍ഭിണികള്‍ക്ക് സൗജന്യ ഗര്‍ഭകാല പരിചരണം നല്‍കുക.

സര്‍ക്കാര്‍ ആശുപത്രികളും ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും മൂന്ന് മാസം കൂടുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക ഗര്‍ഭകാല ചെക്കപ്പ് ലഭ്യമാക്കുക.

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്കെല്ലാം അയണ്‍ ഫോളിക് ആസിഡ്, കാല്‍സ്യം ഗുളികകള്‍ സൗജന്യമായി നല്‍കുക.

അള്‍ട്രാ സൗണ്ട് സ്‌കാനിങ്, രക്ത, മൂത്ര പരിശോധനകള്‍ എന്നിവയും സൗജന്യമായി ലഭ്യമാക്കുക. ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് സൗകര്യമൊരുക്കുക.

2016 ജൂലൈ 31 ലെ മന്‍കി ബാത്തിലൂടെയാണ് ഈ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. 1990 നും 2015 നും ഉടയില്‍ മാതൃമരണ നിരക്കില്‍ 70 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാതൃ-ശിശുമരണ നിരക്കില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിവര്‍ഷം ചുരുങ്ങിയത് 44,000 പേര്‍ പ്രസവ സംബന്ധമായ കാരണങ്ങളാല്‍ മരണമടയുന്നുണ്ട്. ഏകദേശം 6.6 ലക്ഷം നവജാത ശിശുക്കള്‍ ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്. മികച്ച പരിപാലനം ലഭ്യമായിരുന്നുവെങ്കില്‍ പല മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നതാണ് വസ്തുത. ഗുരുതരമായ അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുകയാണെങ്കില്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാം.

പ്രത്യേകതകള്‍

ഗര്‍ഭിണികള്‍ക്കെല്ലാം മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡും മാതൃത്വത്തെ സംബന്ധിച്ച ബുക്‌ലെറ്റും നല്‍കും. ആരോഗ്യനില തൃപ്തികരമോ അല്ലയോ എന്ന് ഓരോ സന്ദര്‍ശന വേളയിലും കാര്‍ഡില്‍ രേഖപ്പെടുത്തും. പച്ച, ചുവപ്പ് സ്റ്റിക്കറുകളാണ് ഇതിനായി ഉപയോഗിക്കുക. പച്ച സ്റ്റിക്കറാണെങ്കില്‍ സങ്കീര്‍ണതകള്‍ ഇല്ല എന്നും ചുവപ്പാണെങ്കില്‍ സങ്കീര്‍ണതയുണ്ടെന്നുമാണ് കണക്കാക്കുക.

ഗ്രാമീണ മേഖലകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രം, റൂറല്‍ ആശുപത്രികള്‍, ഉപ-ജില്ല, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പിഎംഎസ്എംഎയുടെ കീഴിലുള്ള സേവനങ്ങള്‍ ലഭ്യമാകും. നഗരപ്രദേശങ്ങളില്‍ ഡിസ്‌പെന്‍സറികള്‍, മെറ്റേണിറ്റി ഹോംസ്, അര്‍ബന്‍ ഹെല്‍ത്ത് പോസ്റ്റ്‌സ് എന്നിവിടങ്ങളിലും ഇതിനാവശ്യമായ സജ്ജീകരണങ്ങളുണ്ട്. എല്ലാ ഗുണഭോക്താക്കളും പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാനുവേണ്ടി പ്രത്യേതം തയ്യാറാക്കിയിട്ടുള്ള രജിസ്റ്ററിലാണ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ക്കുശേഷം ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്കായി ഡോക്ടറുമായുള്ള കൂടിക്കാഴ്ച. ക്യാമ്പുകളില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും.

ഭക്ഷണക്രമം, ഉറക്കം, പതിവായുള്ള ഗര്‍ഭകാല പരിശോധനകള്‍, ആശുപത്രികളിലെ പ്രസവം, മുലയൂട്ടല്‍, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ച് ഗ്രൂപ്പ് കൗണ്‍സിലിങും നടത്തും. ദുര്‍ഘടവും എത്തിപ്പെടാന്‍ കഴിയാത്തതും പൊതുവാഹന സൗകര്യം കുറവുമായ മേഖലകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്കായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്തക്കുറവ് തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കും. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനില അറിയുന്നതിനായി ഗര്‍ഭകാലയളവില്‍ ഒരു അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തും. യൂനിസെഫ് പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗര്‍ഭകാലത്ത് എന്തൊക്കെ ചെയ്യാം എന്നത് സംബന്ധിച്ച് വിശദമായ കൗണ്‍സലിങും നല്‍കും. പോഷകാഹാരം, വിശ്രമം, സുരക്ഷിതമായ ലൈംഗികത, കുഞ്ഞിനെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം കൗണ്‍സിലിങ്ങിന്റെ ഭാഗമാണ്.

സ്വകാര്യ ഡോക്ടര്‍മാര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അവസരമുണ്ട്. ഈ സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരായി മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഗൈനക്കോളജിസ്റ്റുകള്‍, ഫിസിഷ്യന്‍മാര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിര്‍ക്ക് vtthp://pmsma.nhp.gov.in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക അവാര്‍ഡിന് പരിഗണിക്കും. കേരളത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാഭരണകൂടവുമായി ചേര്‍ന്ന് പഞ്ചായത്ത്, പട്ടികജാതി, പട്ടികവര്‍ഗ വികസനം, സാമൂഹിക നീതി എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.