പുനലൂര്‍: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചില്‍ പാണ്ഡ്യന്‍പാറ, തലപ്പാറ, കടമാന്‍പാറ എന്നിവിടങ്ങളിലെ ഉള്‍വനങ്ങളില്‍ ചന്ദനമരം കള്ളക്കടത്ത് വ്യാപകമായി നടക്കുന്നു. ലോകബാങ്കിന്റെ ധനസഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടങ്ങളില്‍ ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിച്ചത്. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചന്ദനമരങ്ങളാണ് വെട്ടി കഷണങ്ങളാക്കി ഇവിടെനിന്നും കടത്തുന്നത്.
ഒരുമാസത്തിനിടെ നിരവധി ചന്ദനമരങ്ങളാണ് ഇവിടെ നിന്നും വെട്ടികടത്തിയിട്ടുള്ളത്. കാട്ടിനുള്ളില്‍ തങ്ങി കൊള്ള നടത്തുന്ന സംഘങ്ങളാണ് തടി കടത്തുന്നത്. ഇവരുടെ യാത്രക്ക് പാത സുഗമമാക്കാന്‍ തീയിടുകയാണ് ചെയ്യുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ ഇട്ട തീയില്‍ ആര്യങ്കാവിലെ സ്വര്‍ണംപള്ളിക്കാട്, കടമാന്‍പാറ മേഖലകളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെയിടുന്ന തീയില്‍ കാട്ടില്‍ വീണുകിടക്കുന്ന കൂറ്റന്‍മരങ്ങള്‍ കത്തിയമരുന്നത് ഇക്കൂട്ടര്‍ നാളുകള്‍ക്ക് ശേഷം കരിയാക്കി ചാക്കുകളില്‍ മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നതായാണ് വിവരം. ഇത്തരത്തില്‍ വനസമ്പത്തിന് വന്‍ഭീഷണി നേരിടുമ്പോഴും ഫോറസ്റ്റ് അധികൃതര്‍ക്ക് വനംകൊള്ളക്കാരെ നേരിടുവാന്‍ ആയുധങ്ങള്‍ നല്‍കാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല. വനംകൊള്ളക്ക് പുറമെ ഈ മേഖലകളില്‍ ആള്‍സഞ്ചാരം കുറവുള്ള സ്ഥലങ്ങളില്‍ കഞ്ചാവുകൃഷിയും വ്യാജവാറ്റുകേന്ദ്രങ്ങളും സജീവമാണ്.
















