തിരുവനന്തപുരം: സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സിനിമകള്‍ കുറയുന്നസ്ഥിതി മാറണമെന്ന് ലളിതകലാ അക്കാഡമി ചെയര്‍ പേഴ്സണ്‍ കെപിഎസി ലളിത പറഞ്ഞു. ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ സ്ത്രീപഠനകേന്ദ്രം സംഘടിപ്പിച്ച ആറാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് പി.കെ. റോസി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരന്നു അവര്‍.
നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് ധാരാളം സ്ത്രീപക്ഷ നാടകങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അതിന് മാറ്റംവന്നു തുടങ്ങി. ഈ സ്ഥിതി മാറണം. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സമഗ്ര സംഭാവയ്ക്കുള്ള അവാര്‍ഡിന് സ്ത്രീകളെയും പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു.
സ്ത്രീപക്ഷ സിനിമകള്‍ കുറയുന്ന ഇക്കാലത്ത് കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ സമൂഹത്തിലുള്ള സ്ഥാനം ഉറപ്പിക്കാനാകണമെന്ന് പുരസ്കാരം സമ്മാനിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഫെസ്റ്റിവലിലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം അജി ആന്റണി ആലുങ്കലിനും മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം രാജേഷ് ജെയിംസിനും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: