കട്ടപ്പന: കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരിശോധന നടത്തി. രണ്ട് മാസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചിട്ടിരിക്കുകയാണ്. ആശുപത്രിയിലെത്തിയ അദ്ദേഹം അടച്ചിട്ടിരുന്ന അത്യാഹിത വിഭാഗം തുറന്ന് കണ്ടു. ഫയലുകളും പരിശോധിച്ചു.അത്യാഹിത വിഭാഗം അടച്ചിട്ടതിനെതിരെ ബിജെപി സമരം ചെയ്യുകയും വിജിലന്‍സിനെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. കട്ടപ്പനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതിയതായി വരുന്ന സഹകരണ ആശുപത്രിയുടെയും മറ്റ് സ്വകാര്യ ആശുപത്രികളേയും സഹായിക്കുന്നതിനാണ് ഡിഎംഒയുടെ അറിവോടെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം പൂട്ടിയിരിക്കുന്നത്. മുന്‍സിപ്പല്‍ ചെയര്മാന് അദ്ധ്യക്ഷനായിട്ടുള്ള ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി ഈ കാലയളവില്‍ യോഗം ചേര്‍ന്നിട്ടില്ല. ഇടയ്ക്ക് രണ്ട് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും രണ്ട് ദിവസം ഒപ്പിട്ടതിന് ശേഷം ഇവര്‍ അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാസെക്രട്ടറി വി.എസ് രതീഷ് ആവശ്യപ്പെട്ടു.
















