പത്തനാപുരം: അദ്ധ്യാപികയെ അംഗന്‍വാടിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. വാഴപ്പാറ 59 നമ്പര്‍ അംഗന്‍വാടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. കുട്ടികളുമായി രക്ഷിതാക്കള്‍ എത്തിയപ്പോള്‍ അംഗന്‍വാടിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഗ്രാമപഞ്ചായത്തംഗം പൂട്ടിയ കാര്യം അറിഞ്ഞത്. രക്ഷിതാക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് തുറക്കുകയും ചെയ്തു. പീന്നിട് എത്തിയ അദ്ധ്യാപികയെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞു വച്ചത്. തനിക്ക് അവിടെ താല്‍ക്കാലികമായി തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തംഗം ഷീജ ചന്ദ്രബാബു വര്‍ക്കര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയത്.
അംഗന്‍വാടിക്കായി കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തംഗത്തിന്റെ മാതാപിതാക്കളാണ് സ്ഥലം നല്‍കിയത്. ഇതേ തുടര്‍ന്ന് അംഗത്തിന്റെ മാതാവ് കഴിഞ്ഞ വര്‍ഷം വരെ ഇവിടെ ജോലിയും നല്‍കിയിരുന്നു. മാതാവ് വിരമിച്ച പോസ്റ്റിലേക്കാണ് പഞ്ചായത്ത് അംഗം കൂടിയായ മകള്‍ ജോലി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടര്‍ന്ന് പത്തനാപുരം ബ്ലോക്കില്‍ നിന്നും ശിശുക്ഷേമ ഓഫീസര്‍ നജുമുന്നിസ സ്ഥലത്തെത്തി. ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയും താല്‍ക്കാലികമായി അംഗന്‍വാടി പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.
















