തൃശൂര്‍: മാര്‍ക്സിസ്റ്റ് കാടത്തം കൊലക്കത്തിക്കിരയാക്കിയ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആയിരങ്ങളുടെ കണ്ണീര് പ്രണാമം. ആയുധങ്ങള്‍ക്കൊണ്ട് ഇല്ലാതാക്കാവുന്നതല്ല ആദര്‍ശധീരന്റെ ജീവിതമെന്ന് വിളിച്ചോതുന്നതായിരുന്നു യുവമോര്‍ച്ച സംഘടിപ്പിച്ച ബലിദാനദിനാചരണം. കണ്ണൂരിലെ മാര്‍ക്സിസ്റ്റ് ഏകാധിപത്യത്തിനെതിരെ ജനകീയ ശക്തിയുടെ സമരം നയിച്ച് ബലിദാനിയായ ജയകൃഷ്ണന്‍മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമാണെന്ന് സമ്മേളനം തെളിയിച്ചു.
വൈകീട്ട് അഞ്ചുമണിയോടെ പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. യുവമോര്‍ച്ച ജില്ലാനേതാക്കള്‍ റാലി നയിച്ചു. സ്വരാജ് റൗണ്ട് ചുറ്റി വിദ്യാര്‍ത്ഥി കോര്‍ണറില്‍ റാലി സമാപിച്ചതോടെ പൊതുസമ്മേളനത്തിന് തുടക്കമായി. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.വി.ശ്രീധരന് കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ഛായാചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ വി.മുരളീധരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷനായി. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, മേഖല ഭാരവാഹികളായ പി.എം.ഗോപിനാഥ്, എ.ഉണ്ണികൃഷ്ണന്, ദേശീയസമിതി അംഗം പി.എസ്.ശ്രീരാമന്, ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ആര്.ഹരി, ജില്ലാജനറല്‍ സെക്രട്ടറിമാരായ ബാബു വലിയവീട്ടില്‍, ഷൈന്‍ നെടിയിരിപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റാലിക്ക് യുവമോര്‍ച്ച നേതാക്കളായ രതീഷ് ചീരാത്ത്, അനൂപ് വേണാട്, പ്രജിത്, സുബിന്, വിഷ്ണു, ജെബിന്, രാധിക, പ്രണീഷ്, രാംലാല്‍, സജിത്, കണ്ണന്, സബീഷ്, ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: