തൊടുപുഴ: തൊടുപുഴയില്‍ ഇന്നലെ നടത്തിയ ഹാന്‍സ് വേട്ടയില്‍ 674 പായ്‌ക്കറ്റ് ഹാന്‍സ് പിടികൂടി. രണ്ടുകേസുകളിലായാണ് ഹാന്‍സ്പായ്‌ക്കറ്റ് പിടിച്ചെടുത്തത്. ഒരേ സമയമാണ്ണ് രണ്ടുസ്ഥലങ്ങളിലും പോലിസ് പരിശോധന നടത്തിയത് കോതായിക്കുന്ന കാവനാല്‍ ഷാഹുല്‍(42), ഇടവെട്ടി കാവനാല്‍ ഹസന്‍(45) എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഹസന്റെ വിട്ടില്‍ നിന്നും 600 പായ്‌ക്കറ്റും, ഷാഹലിന്റെ വീട്ടില്‍ നിന്നും 74 പായ്‌ക്കറ്റുമാണ് ലഭിച്ചതെന്ന് തൊടുപുഴ പോലിസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങലായി പോലീസ് ഇവരെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനക്കെത്തിച്ച ഹാന്‍സാണ് പിടിച്ചടുത്തത്. തൊടുപുഴ പ്രിന്‍സിപ്പല്‍
എസ്‌ഐ ജോബിന്‍ ആന്റണി, അഡീ.എസ്‌ഐ പൗലോസ്, സക്കീര്‍, അനസ്, ഷാനവാസ്, നിഷാദ്, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എസ്‌ഐ പറഞ്ഞു.
















