അടിമാലി: വീട്ടില്‍ സൂക്ഷിച്ച മൂന്ന് മ്ലാവിന്‍ കൊമ്പുമായി യുവാവിനെ വനപാലകര്‍ അറസ്റ്റ് ചെയ്തു.അടിമാലി വള്ളപ്പടി സ്വദേശി ബെന്നി(45)നെയാണ് പനംകൂട്ടി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചര്‍ എം വിജയന്റെ നേതൃത്വത്തിലൂള്ള സംഘം വീട്ടില്‍ നിന്നും പിടികൂടിയത്. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം.അടിമാലി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ ബെന്നിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കൊമ്പ് പിടികൂടിയത്.ഇത് നാല്‍പ്പത് വര്‍ഷമായി തന്റെ വീട്ടില്‍ ഉള്ളതാണെന്ന് ബെന്നി വനപാലകര്‍ക്ക് മൊഴി നല്‍കി.അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















