പൊന്‍കുന്നം: വൈദ്യുതി ലൈനിലേക്കു വളര്‍ന്നു പന്തലിച്ചു കിടക്കുന്ന വള്ളിപ്പടര്‍പ്പ് അപകടക്കെണിയാകുന്നു. പൊന്‍കുന്നം മഹാത്മാ ഗാന്ധി ടൗണ്‍ഹാളിന് എതിര്‍വശത്താണ് മരത്തി ല്‍ പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പ് നാളുകളായി ഭീഷണിയൊരുക്കിയിരിക്കുന്നത്.
കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയാകുന്നതിനൊപ്പം ഏതുസമയവും പ്രദേശത്തെ വൈദ്യുതിയും ഇതുമൂലം നിലയ്‌ക്കാവുന്ന സ്ഥിതിയാണ്. പ്രദേശവാസികള്‍ ഒന്നിലേറെ തവണ പൊന്‍കുന്നം കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചെങ്കിലും ഇതുവരെ വള്ളിപ്പടര്‍പ്പു വെട്ടിമാറ്റുവാന്‍ തയാറായിട്ടില്ല. മഴയുണ്ടാവുകയാണെങ്കില്‍ നിലംതൊട്ടു കിടക്കുന്ന വള്ളിപ്പടര്‍പ്പില്‍ കാല്‍നടയാത്രക്കാര്‍ മുട്ടിയാല്‍ വൈദ്യുതാഘാതമേല്‍ക്കുവാനുള്ള സാധ്യതയും ഏറെയാണ്. അപകടഭീഷണിയൊഴിവാക്കുവാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
















