കൊല്ലം: അള്‍കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹനപ്രചരണ ജാഥ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് പ്രസിഡന്റ് അഡ്വ.എസ്.അബ്ദുള്‍നാസറും ജനറല്‍ സെക്രട്ടറി ബി.പ്രേമാനന്ദും അറിയിച്ചു. ഒന്നിന് പത്തനാപുരത്ത് നിന്നും രാവിലെ 9.30ന് ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം സംസ്ഥാനട്രഷറര്‍ നിര്‍വഹിക്കും. രണ്ടാം ദിവസത്തെ ജാഥ കൊട്ടാരക്കരയില്‍ നിന്നും ആരംഭിക്കും.
















