കറുകച്ചാല്‍: സബ് ജില്ലാ കലോത്സവം ഇന്നാരംഭിക്കും. കങ്ങഴ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ രാവിലെ 9.30ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന്‍ ഉദ്ഘാടനം ചെയ്യും. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. 80 സ്‌കൂളുകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ വിവിധ വേദികളില്‍ മാറ്റുരുയ്‌ക്കും.
















