പത്തനംതിട്ട: ഇടതു മുന്നണി ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടകരടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി.
സ്വകാര്യ വാഹനങ്ങള്‍ തടസ്സമില്ലാതെ നിരത്തിലോടിയപ്പോള് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് കെഎസ്ആര്‍ടിസിയും സംസ്ഥാനഭരണം കൈയാളുന്ന ഇടതു മുന്നണിയുടെ ഹര്‍ത്താലില്‍ പങ്കാളികളായി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളുണ്ടാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. ഇത് വിശ്വസിച്ച് ശബരിമല ദര്‍ശനത്തിന് പോയ സാധാരണക്കാരായ അയ്യപ്പന്മാരാണ് പത്തനംതിട്ടയില്‍ ബസ് കാത്തുനിന്ന് വലഞ്ഞത്. പമ്പ ഡിപ്പോയില്‍ നിന്നുമുള്ള പരിമിതമായ ഷെഡ്യൂളുകള്‍ മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. പത്തനംതിട്ടയിലെത്തിയ തീര്‍ത്ഥാടകരാണ് നാട്ടിലേക്കെത്താന്‍ സംവിധാനമില്ലാതെ വലഞ്ഞത്. പമ്പയില്‍ നിന്നുമെത്തുന്ന ബസ്സുകള്‍ മാത്രമായിരുന്നു ആശ്രയം. വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ എത്തിയവരില്‍ പലരും വൈകുന്നേരവും കാത്തുനില്ക്കുകയായിരുന്നു. കാനനപാത താണ്ടി മണിക്കൂറുകള്‍ കാത്തുനിന്ന് അയ്യപ്പദര്‍ശനം നടത്തി മടങ്ങിയെത്തിയ തീര്‍ത്ഥാടകരാണ് പത്തനംതിട്ടയില്പെട്ടുപോയത്. പ്രായമായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മണിക്കൂറുകള്‍ കാത്തുനിന്നത്.്
ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ എത്താനുള്ളവരായിരുന്നു ഇവരിലധികവും. ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയില്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ചെങ്ങന്നൂരടക്കമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് പോലും സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ തയ്യാറായില്ല.
പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നതും ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിയ അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കി. സേവാഭാരതി , അയ്യപ്പ സേവാസമാജം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അന്നദാനവും കുടിവെള്ള വിതരണവും നടത്തിയത് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി. ഓമല്ലൂര്‍ ഉഴുവത്ത് ദേവീക്ഷേത്രാങ്കണത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ സഹകരണത്തോടെ ഉച്ചഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള കടകള്‍ തുറന്നിരുന്നെങ്കിലും പന്തളം കുറുന്തോട്ടയം പാലം പൊളിച്ചതിനാല്‍ ഏറെ ചുറ്റി യാത്രചെയ്തെങ്കിലേ ക്ഷേത്രത്തിലെത്തുകയുള്ളൂ. ഹര്‍ത്താല്‍ കാരണം ദാഹിച്ചു വലഞ്ഞ് കുട്ടികളും മുതിര്‍ന്നവരുമായ തീര്ത്ഥാടകര്് കുടിവെള്ളം കിട്ടാതെ ഏറെ കഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: