Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലേല നടപടികളില്ല; വനം ഡിപ്പോയില്‍ ലക്ഷങ്ങളുടെ തടികള്‍ കെട്ടികിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 11:07 am IST
in Kollam

പത്തനാപുരം: വനംവകുപ്പിന്റെ പത്തനാപുരം ഡിപ്പോയില്‍ തടിലേലം നടക്കുന്നില്ല. പാഴാകുന്നത് കോടിക്കണക്കിന് രൂപയുടെ തടികള്‍. രണ്ട് വര്‍ഷമായി ലേലം മുടങ്ങിയിരിക്കുകയാണ്.

തെക്കന്‍ കേരളത്തില്‍ ഈട്ടിത്തടി ലേലം നടക്കുന്ന ഏക ഡിപ്പോ കൂടിയാണ് പത്തനാപുരം. എന്നാല്‍ ലേലം നടക്കാത്തതിനാല്‍ ഡിപ്പോയുടെ പല’ഭാഗങ്ങളിലായി തടികള്‍ കൂട്ടിയിട്ടിരിക്കുകയാണ്. പല തടികളും കൂടികിടന്ന് നശിച്ച് തുടങ്ങിയിരിക്കുന്നു. ചിതലെടുത്തും മഴ നനഞ്ഞും തടിയുടെ കൂടുതല്‍ ഭാഗവും നശിച്ചു.

വലിയ തടികള്‍ സൂക്ഷിക്കാനായി ലക്ഷങ്ങള്‍ മുടക്കി ഷെഡ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ശെന്തുരുണി,അച്ചന്‍കോവില്‍ വനമേഖലകളില്‍ നിന്നുമാണ് പത്തനാപുരം ഡിപ്പോയിലേക്ക് തടിയെത്തിക്കുന്നത്. പത്തനാപുരത്തിന് പുറമെ വാഴത്തോപ്പിലും ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ ഓണ്‍ലൈന്‍ വഴി ലേലം ആരംഭിച്ചതും പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്ന് ഡിപ്പോയിലെ തൊഴിലാളികള്‍ പറയുന്നു. മൂന്ന് ഏക്കറിലധികം സ്ഥലത്താണ് ലേലഡിപ്പോ പ്രവര്‍ത്തിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുവരെ ദിവസേന നിരവധിയാളുകള്‍ ഇവിടെ എത്തി ലേലത്തിന് തടികള്‍ വാങ്ങിയിരുന്നു.

ഇതിനിടെ നഗരഹൃദയത്തില്‍ നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള ഈ ഭൂമി വിവിധ വകുപ്പുകള്‍ തങ്ങളുടെ വികസനപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസിയുടെ ഡിപ്പോ നിര്‍മ്മാണത്തിനായി ഏറ്റെടുക്കാനായുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.

അപൂര്‍വ്വയിനം സസ്യങ്ങള്‍ വളരുന്നതും ചന്ദനമുള്‍പ്പെടെയുള്ള മരങ്ങള്‍ വളരുന്നതുമായ ഭൂമി മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയാല്‍ വനംവകുപ്പിന് വലിയ നഷ്ടം സംഭവിക്കുമെന്ന് പരാതിയുണ്ട്. ഇതിനുപുറമെ ഡമ്പിംഗ് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഇരുപതിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്. നിലവില്‍ ഈട്ടി ഷെഡ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെഎസ്ആര്‍ടിസി വികസനത്തിനായി ആവശ്യപ്പെടുന്നത്. ഇ-ടെന്‍ഡര്‍ തുടങ്ങിയിട്ടും ഇവിടെ ശരിയായ രീതിയില്‍ ലേലം നടക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഡിപ്പോ നില്‍ക്കുന്ന സ്ഥലം കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നത്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്വാഭാവിക വനപ്രദേശം നിലനിര്‍ത്തി വനംവകുപ്പിന്റെ അധീനതയില്‍ തല്‍സ്ഥിതി തുടരണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.