കോട്ടയം: ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനം ജില്ലയില്‍ വിപുലമായ ബോധവത്കരണ പരിപാടികളോടെ ആചരിക്കാന്‍ എഡിഎം പി. അജന്താകുമാരിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറികോളേജ്‌നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. കളക്‌ടേറ്റ് വളപ്പില്‍ നിന്ന് ആരംഭിക്കുന്ന റാലി ജില്ലാ ആശുപത്രി എന്‍ആര്‍എച.്എം ഹാളില്‍ സമാപിക്കും. തുടര്‍ന്ന് രാവിലെ 10ന് പൊതുസമ്മേളനം നടക്കും. കൈയുയര്‍ത്താം എയ്ഡ്‌സ് പ്രതിരോധത്തിനായി എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന മുദ്രാവാക്യം. എയ്ഡ്‌സ് രോഗികള്‍ സമൂഹത്തിന്റെ ഭാഗമാണ് എന്ന സന്ദേശം ഉയര്‍ത്തി നവംബര്‍ 30 വൈകുന്നേരം 6.30ന് തിരുനക്കര മൈതാനിയില്‍ ദീപം തെളിക്കും. ജില്ലയിലുടനീളം ബോധവത്കരണത്തിന്റെ ഭാഗമായി കലാപരിപാടികളും സെമിനാറുകളും പ്രധാന ബസ് സ്റ്റാന്‍ഡുകളില്‍ എക്‌സിബിഷന്‍ കിയോസ്‌കുകളും സംഘടിപ്പിക്കും.
















