തൃശൂര്‍: ശക്തന് നഗറിലുള്ള തൃശൂര്‍ ഹെഡ് പേസ്റ്റ് ആഫീസില്‍ നിന്നും പോസ്ററ് ഓഫിസിലേക്ക് പാഴ്സല്‍ വന്ന മെയില്‍ വണ്ടിയില്‍ നിന്നും ഇറക്കിയ 85000 രൂപയും രേഖകളും അടങ്ങിയ പാഴ്സല്‍ ബാഗ് മോഷണം നടത്തിയ കേസ്സില്‍ ഹെഡ് പോസ്റ്റ്ഓഫീസ് ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഹെഡ് പോസ്റ്റ് ആഫീസ് ജീവനക്കാരിയും മണലൂര്‍ സ്വദേശിനിയുമായ ആളൂക്കാരന്‍ വീട്ടില്‍ ഷിബിന്‍ ഭാര്യ അപര്‍ണ, ഇവരുടെ സഹായി ഓട്ടോറിക്ഷാ െ്രെഡവര്‍ പുല്ലഴി സ്വദേശി എടക്കുന്നി വീട്ടില്‍ രവി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പുത്തന്‍പീടിക, അമ്മാടം, അന്തിക്കാട്, അരിമ്പൂര്‍ കണിമംഗലം, കൂര്‍ക്കഞ്ചേരി എന്നീ പേസ്റ്റ് ആഫീസുകളില്‍ നിന്നും വന്നിരുന്ന പാഴ്സല്‍ ഭാഗുകളില്‍ ഒന്നാണ് പ്രതികള്‍ മോഷ്ടിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പേ ഓഫീസ് ജീവനക്കാരില്‍ നിന്നും ഏതെല്ലാം ബാഗുകളിലാണ് പണം ഉള്ളതെന്ന് മനസ്സിലാക്കിവച്ച ജീവനക്കാരി പാഴ്സല്‍ ഭാഗുകള്‍ ഇറക്കുന്ന സമയത്ത് പണടങ്ങിയ ഭാഗ് ഒളിപ്പിച്ച് വച്ചതിന് ശേഷം ബന്ധുവായ ഓട്ടോറിക്ഷാ െ്രെഡവറെ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് ഇയാള്‍ വന്ന് ബാഗ് ഒട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. മെ.യില്‍ വണ്ടിയുടെ െ്രെഡവറില്‍ നിന്നും ലഭിച്ച സൂചനയനുസരിച്ച് അന്വേഷണം നടത്തിയ പോലീസ് ആദ്യം രവിയേയും തുടര്‍ന്ന് അപര്‍ണയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണം നടത്തിയ ബാഗ് രവിയുടെ ജ്യേഷ്ഠന്റെ വടൂക്കരയിലുള്ള പറമ്പില്‍നിന്നും പോലീസ് കണ്ടെടുത്തു. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെനിര്ദ്ദേശാനുസരണം നെടുപുഴ എസ്ഐ കെ. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ദിനേഷ്കുമാര്‍, എഎസ്ഐ സുരേഷ്കുമാര്‍ ,സിപിഒ ടോണി വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: