തൃശൂര്‍: മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയ പാതയോരത്തെ കുടിവെള്ളപൈപ്പുകളും വൈദ്യുതി തൂണുകളും പുനസ്ഥാപിച്ച് ജല, വൈത്യുതി വിതരണം പുനസ്ഥാപിക്കാന്‍ ജില്ലാ വികസന സമിതി ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി. കുടിവെള്ള പൈപ്പുകളും വൈദ്യുതി തൂണുകളും ഹൈവേ പണിയുടെ ഭാഗമായി നീക്കം ചെയ്തത് മണ്ണുത്തി മുതല്‍ ചുമന്നമണ്ണ് വരെയുള്ള 12 കി. മീ ഭാഗത്ത് ജല, വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നു. കെ. രാജന് എം.എല്‍.എ കഴിഞ്ഞ ഡി.ഡി.സി യില്‍ ഇത് സംബന്ധിച്ച പരാതി നല്കിയിരുന്നതിന്റെ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തോട്ടപ്പടിയില്‍ കോണ്‍ക്രീറ്റ് ഡക്റ്റ് പണിപൂര്‍ത്തിയായാല്‍ ഉടന്‍ ജലവിതരണം സുഗമമാക്കാന്‍ കഴിയുമെന്ന് ജല അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസന സമിതിയെ അറിയിച്ചു. പൊളിച്ചു നീക്കിയ വൈദ്യുതി വിളക്കുകള്‍ പുനസ്ഥാപിക്കുന്നത് മണ്ണുത്തി, പട്ടിക്കാട് സെക്ഷനില്‍ പുരോഗമിക്കുകയാണെന്ന് തൃശൂര്‍ ഈസ്റ്റ് ഇലക്ട്രക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പൂങ്കുന്നം-കുറ്റിപ്പുറം റോഡില്‍ മുണ്ടൂര്‍-പുറ്റേക്കര ഭാഗങ്ങളിലും കൈപ്പറമ്പ് ചൂണ്ടല്‍ ഭാഗങ്ങളിലും റോഡിന്റെ വീതികൂട്ടി 4 വരി പാതയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള രൂപരേഖ ജില്ലാ കലക്ടര്‍ക്കും ചീഫ് എന്‍ജിനീയര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണെന്ന് പി.ഡബ്ലിയു.ഡി റോഡ്സ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വികസന സമിതിയെ അറിയിച്ചു.
ചിമ്മിണി ജലസേചന പദ്ധതി എമര്‍ജന്‍സി ഷട്ടറിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് നവംബര്‍ 17ന് വെള്ളം തുറന്നു വിട്ടുട്ടുണ്ടെന്ന് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്കി.
പുഴയ്ക്കല്‍ വ്യവസായ എസ്റ്റേറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സംരംഭകരുടേയും സിഡ്കോ എം.ഡി യുടേയും യോഗം തീരുമാനമെടുത്തിട്ടുണ്ടെന്നു ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി. കെ. ബിജു എം.പി യുടെ നിവേദനത്തിന് മറുപടി നല്കി.
മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ മാലിന്യ സംസ്ക്കരണം ശരിയായ വിധത്തില്‍ നടത്താത്തതുമൂലം സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും ജലം മലിനപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് ജലത്തിന്റെ സാമ്പിള്‍ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു.
അംബേദ്ക്കര്‍ ഗ്രാമപദ്ധതിയില്‍ മരത്താക്കര കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ പുതുക്കി പണിയുന്നത് നവംബര്‍ 7 ന് ആരംഭിച്ചിട്ടുണ്ടെന്ന് കെ. രാജന് എം.എല്‍.എ യുടെ ചോദ്യത്തിന് ജില്ലാ പട്ടിക ജാതി ഓഫീസര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: