നെടുങ്കണ്ടം: അപൂര്‍വ്വ രോഗം ബാധിച്ച യുവാവിന് ചികിത്സാ സഹായ ധനം കണ്ടെത്തുന്നതിനായി കുട്ടികളുടെ ലഘുഭക്ഷണ ശാല. നെടുങ്കണ്ടം ഹോളിക്രോസ് കോണ്‍വന്റ് സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ ആനിവേഴ്‌സറിയോടനുബന്ധിച്ച് ലഘുഭക്ഷണ ശാല ഒരുക്കിയത്.
നെടുങ്കണ്ടം സ്വദേശിയായ കരിക്കാട്ടൂര്‍ സജിമോന്‍ കാലിലെ ഞരമ്പുകള്‍ ചുരുങ്ങുക എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ വലതു കാല്‍ പാദം രോഗം മൂര്‍ച്ചിച്ചദിനെ തുടര്‍ന്ന് മുറിച്ച് മാറ്റി. ഇടതു കാലിലും രോഗം ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ന
ാല് വര്‍ഷമായി രോഗത്തെ തുടര്‍ന്ന് ഈ യുവാവ് ചികിത്സയിലാണ്. ആറും മൂന്നും ഒന്നരയും വയസുള്ള മൂന്ന് കുരുന്നുകളുടെ പിതാവായ ഇദ്ദേഹം പെട്രോള്‍ പമ്പില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ആകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലവും വീടും വിറ്റിട്ടാണ് ഇതുവരെയുള്ള ചികിത്സകള്‍ നടത്തിയത്. നിത്യവൃത്തിയ്‌ക്ക് പോലും പണം കണ്ടെത്താനാവത്ത അവസ്ഥയില്‍ വിഷമിച്ച കുടുംബത്തിന്റെ ദുരിത ജീവിതം മനസിലാക്കിയ നെടുങ്കണ്ടം ജനമൈത്രി പോലിസും പഞ്ചായത്തും ചേര്‍ന്ന് സഹായനിധി രൂപീകരിച്ചു. കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ മുറ്റത്ത് ലഘുഭക്ഷണശാല ഇട്ടത്. പുണ്യാളന്‍ ഡ്യൂഡ്‌സ് എന്ന് എന്ന പേരില്‍ ആരംഭിച്ച കൊച്ചു സ്ഥാപനത്തില്‍ കരിക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ ഷേക്ക്, വിവിധ തരം ബജികള്‍, ഐസ്‌ക്രീം, ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്‌ക്ക് എത്തിച്ചത്. കുട്ടികളുടെ ലക്ഷ്യം മനസിലാക്കിയ അദ്ധ്യാപകരും മാതാപിതാക്കളും വാര്‍ഷികത്തിന് എത്തിയ
മറ്റുള്ളവരും ഇരുകൈയും നീട്ടിയാണ് പരിപാടിയെ വരവേറ്റത്.
















