വണ്ണപ്പുറം: വണ്ണപ്പുറത്ത് കന്നുകാലി ഫാമിലെ മാലിന്യം കൈത്തോട്ടില്‍ തള്ളുന്നു. ടൗണില്‍ അമ്പലം ബൈപ്പാസ് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളഫാമിലെ മാലിന്യമാണ് കൈത്തോട്ടിലേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഈ പ്രദേശത്തെ പാടങ്ങളില്‍ ജലസേചനം നടത്തിയിരുന്ന കൈത്തോടാണിത്. വണ്ണപ്പുറം സ്‌കൂളിന്റെ സമീപമുള്ള തോട്ടിലേക്കാണ് കൈത്തോട് ചെന്നെത്തുന്നത്. സമീപമുള്ള വീടുകളിലെ കിണറുകളിലും മലിനജലം ഊറി വരുന്നതായി പരാതി ഉയര്‍ന്നിരിന്നു. നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും പഞ്ചായത്തോ ഹെല്‍പ് ഡിപ്പാര്‍ട്ട്‌മെന്റോ നടപടിയെടുത്തിട്ടില്ല. പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പറുടെ ഉടമസ്ഥതയിലുള്ളതാണ്്
കന്നുകാലി ഫാം. ഹെല്‍ത്തിന്റെ വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ചെറിയ ഫാമില്‍ 50ല്‍പരം കന്നുകാലികളെ വളര്‍ത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ വൃത്തിഹീനമാണെന്ന ആക്ഷേപവും ഉണ്ട്.
വേനല്‍ ആരംഭിച്ചതോടെ കന്നുകാലി ഫാമിന്റെ നിയമ ലംഘനം അവസാനിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
















