തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
പോലീസ് സ്ഥാപിച്ച സംരക്ഷണ വേലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തില്‍ അനില്‍ അക്കര
ഉള്‍പ്പെടെ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വടക്കാഞ്ചേരി പീഡനക്കേസില്‍ പോലീസിന്റെ അനാസ്ഥ ആരോപിച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം 20 ദിവസം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല എന്നതാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. കേസില്‍ തെളിവില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: