ചേളന്നൂര്‍: എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് ആളെകൂട്ടാന്‍ കുപ്രചാരണം. കുടുംബശ്രീ പ്രവര്‍ത്തകരുടെ വീടുകളിലെത്തിയാണ് ബാങ്കിലെ പണവും അക്കൗണ്ടും നഷ്ടപ്പെട്ടുപോകുമെന്ന് ഇടത് ജനപ്രതിനിധികളും ഒരു വിഭാഗം കുടുംബശ്രീ ഭാരവാഹികളും പ്രചരിപ്പിക്കുന്നത്. സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടുപോകുമെന്നാണ് ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്ന സിഡിഎസ് ഭാരവാഹികള്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ചേളന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചേളന്നൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫീസിനു മുന്നിലെ ധര്‍ണയില്‍ പങ്കെടുപ്പിക്കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരെ തെറ്റദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിക്ക് സ്വിസ് ബാങ്കിലാണ് അക്കൗണ്ട് എന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. കുടുംബശ്രീയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
















