ചെറുതോണി: കരിമ്പ
ന്‍-മുരിക്കാശ്ശേരി റോഡില്‍ നടത്തിയ അറ്റകുറ്റപ്പണികളില്‍ വന്‍ തട്ടിപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിലെ കുഴി അടയ്‌ക്കുന്ന പ്രവര്‍ത്തിയിലാണ് കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
10 ലക്ഷം രൂപയാണ് റോഡിന്റെ കുഴി നികത്തുവാന്‍ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച് ടെന്‍ണ്ടര്‍ നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം കരാറുകാരന്‍ ചൊവ്വാഴ്‌ച്ച വൈകിട്ട് ടാര്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ഇറക്കുകയും ബുധനാഴ്‌ച്ച പണികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായ റോഡിലെവലിയ പല കുഴികളും നികത്തിയില്ല. പകരം ചെറിയ കുഴികള്‍ മാത്രം അടച്ച് വിസ്തൃതിയില്‍ ടാര്‍ മാത്രം ഒഴിച്ച് ബുധനാഴ്‌ച്ച തന്നെഉപകരണങ്ങള്‍ കയറ്റികടന്നുപോയി. റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായ പല ഗര്‍ത്തങ്ങളിലും ഒന്നര ഇഞ്ച് മെറ്റല്‍ മാത്രം ഇട്ട് ടാര്‍ മിക്‌സ് ഇടാതെ പണികള്‍ അവസാനിപ്പിച്ച് പോയി.
കരാര്‍ പ്രകാരം നിര്‍ദിഷ്ട ദൂരത്തിനുള്ളില്‍ വരുന്ന കുഴികളും റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും അറ്റകുറ്റ പണിയിലൂടെ ടാര്‍ ചെയ്യുവാനാണ് വ്യവസ്ഥയെങ്കിലും പണികള്‍ വേണ്ടവിധം ചെയ്യാതെ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഒത്താശയോടെ നടത്തിയ അഴിമതി അന്വേഷിക്കണമെന്നും 10 ലക്ഷം കരാര്‍ തുക തട്ടിയെടുക്കുവാനുള്ള കരര
ാറുകാരന്റെ നീക്കങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കുവാനുളള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
















