അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ടസ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ധനസഹായത്തോടെ വി.എഫ്.പി.സി.കെ കമ്മനയില്‍ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ബനാന ആന്റ് വെജിറ്റബിള്‍ പായ്‌ക്കിങ്ങ് ഹൗസ് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. പഴവര്‍ഗ്ഗങ്ങള്‍ കേടുകൂടാതെ ലോകത്തിന്റെ ഏതുകോണിലും എത്തിക്കാന്‍ പാകത്തില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പായ്‌ക്കിങ്ങാണ് ഇവിടെ നടക്കുക. കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് പഴവര്‍ഗ്ഗങ്ങളുടെ പരിപാലനും സംസ്‌കരണത്തെക്കുറിച്ചുമെല്ലാം ബോധവത്കരണം നടത്തും.ഈ കേന്ദ്രത്തിന്റെ സേവനം എല്ലാ കര്‍ഷകരും പ്രയോജനപ്പെടുത്തണം. പച്ചക്കറി ഉത്പാനത്തില്‍ വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് സ്വയം പര്യാപ്തത നേടാനാകുമെന്നും 50000 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വി.എഫ്.പി.സി.കെ സി.ഇ.ഒ എസ്.കെ.സുരേഷ് പദ്ധതി വിസദീകരണം നടത്തി.
















