തൊടുപുഴ: എക്‌സൈസ് സ്‌ക്വാഡ് ഇന്നലെ നടത്തിയ സംയുക്ത പരിശോധനയില്‍ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടാത്ത 70 ലിറ്റര്‍ കള്ള് പിടിച്ചെടുത്തു. തൊടുപുഴ റേഞ്ചില്‍ നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. ചൊവ്വാഴ്ച ഒളമറ്റത്തെ ഷാപ്പില്‍ നിന്നും മയക്ക് മരുന്ന് പോലുന്ന വസ്തുകലര്‍ത്തിയ കള്ള് എക്‌സൈസിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍-ന്റെ് നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ സംയുക്ത പരിശോധന നടത്തിയത്. ആലക്കോട്ടെ ഷാപ്പ് നമ്പര്‍ 17 ല്‍ നിന്നാണ് അളവില്‍ കൂടുതലായി സൂക്ഷിച്ചിരുന്ന 70 ലിറ്റര്‍ വ്യാജ കള്ള് പിടിച്ചെടുത്തത്. സംഭവത്തില്‍ ഷാപ്പ് ലൈസന്‍സി ഷാജിക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ് കേസ് പിടികൂടിയത്. തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സേബാസ്റ്റിന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫ്രാന്‍സിസ
് ജോസഫ്, റ്റി എ ഷാജി, സിവില്‍ എക്‌സൈസ് ജീവനക്കാരനായ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആലക്കോട് നിന്നും കേസ് പിടിച്ചത്.
തൊടപുഴ റേഞ്ചിലെ 12 ഓളം ഗ്രൂപ്പുകളില്‍പ്പെട്ട 60ലധികം ഷാപ്പുകളിലാണ് പരിശോധന നടന്നത്. ഒളമറ്റത്തെ ഷാപ്പില്‍ നിന്നും പിടിച്ചെടുത്ത കള്ള് കൂടുതല്‍ പരിശോധനയ്‌ക്കായി കാക്കനാട്ടുള്ള കെമിക്കല്‍ ലാബിലേക്ക് അയച്ചു. പരിശോധന ഫലത്തിനനുസരിച്ച് ഷാപ്പ് ലൈസന്‍സിക്കെതിരെ നടപടി ഉണ്ടാകും.
ഓണത്തിന് ശേഖരിച്ച സാമ്പിളില്‍ കൊഴുപ്പ് കൂടുന്നതിനായി തുണിക്ക് കട്ടി വരായി ഉപയോഗിക്കുന്ന പശ ഉപയോഗിച്ചത് കണ്ടെത്തിയത് വന്‍വിവാദമായിരുന്നു. പോളി വീനൈല്‍ ക്ലോറൈഡ് എന്ന പദാര്‍ത്ഥമാണ് അന്ന് കണ്ടെത്തിയത്. 11 ഷാപ്പുകളാണ് ഈ പേരില്‍ ഇന്ന് അടഞ്ഞ് കിടക്കുന്നത്. നഗരത്തിലെ വിവിധ ഷാപ്പുകള്‍ ബിനാമികളാണ് പിടിക്കുന്നതെന്നുള്ള ആരോപണം നിലനില്‍ക്കെയാണ് കൂടുതല്‍ കേസുകള്‍ പിടികൂട
ുന്നത്. അതേ സമയം വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്‌സസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
















