ന്യൂദല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ കടത്താന്‍ സാധ്യത കൂടിയതിനെത്തുടര്‍ന്ന് രാജ്യത്തെ 59 വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. സിഐഎസ്എഫിനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിമാനം വഴി കടത്തിയ കോടികള്‍ പിടികൂടിയിരുന്നു. ഒരു ബിസിനസുകാരന്‍ ഹരിയാനയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത് വിമാനത്തിലാണ് നാഗാലാന്‍ഡിലേക്ക് മൂന്നരക്കോടി കടത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിച്ചത് പത്തു ലക്ഷത്തിന്റെ നോട്ടാണ്.
ആസാം, നാഗാലാന്‍ഡ്, ത്രിപുര അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദായനികുതിയില്ല. ഈ ആനുകൂല്യം മുതലെടുത്താണ് പലരും വിമാനത്തിലും ട്രെയിനിലും വാഹനങ്ങളിലും അവിടേക്ക് പണം കടത്തി കള്ളപ്പണം വെളുപ്പിക്കുന്നത്. അവിടങ്ങളില്‍ നികുതിയില്ലാത്തതിനാല്‍ കണക്ക് ചോദിക്കില്ല, ഉറവിടം അന്വേഷിക്കില്ല.
കഴിഞ്ഞ ദിവസം ഇവിടേക്ക് വിമാനത്തില്‍ കടത്തിയ പണം ബിസനസുകാരന്‍േറതല്ല മുന്‍മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മരുമകന്‍ ആന്‍േറാ ഷിമോമിന്‍േറതാണെന്ന് കണ്ടെത്തി. ഇയാള്‍ വനവാസിയായതിനാല്‍ ഈ പണം നിയമാസൃതമായാണ് കണക്കാക്കുന്നത്.
















