ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം എത്തിയ സംഭവത്തില്‍ ഐബി അന്വേഷണം ആരംഭിച്ചു. പണമിട്ടവര്‍ ആരൊക്കെ, അവര്‍ക്ക് ഇത്രയേറെ പണമിടാനുള്ള ശേഷിയുണ്ടോ ആരാണ് അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഐബി അന്വേഷിക്കുന്നത്.
മൊത്തമുള്ള 25 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ ആറു കോടിയെണ്ണത്തിലാണ് വന്‍തോതില്‍ പണം ഒഴുകിയെത്തിയത്. കുറ്റക്കാര്‍ക്ക് എതിരെ ബിനാമി പണമിടപാട് നിയമപ്രകാരം കേസ് എടുക്കും. നോട്ട് അസാധുവാക്കലിനെത്തുര്‍ടന്ന് 21,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയത്.
















