തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ എസ്എഫ്‌ഐ നേതാവ്. കഴിഞ്ഞ ദിവസം പിടിയിലായ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവും സിപിഎം പിണറായി ഏരിയാ കമ്മറ്റി അംഗവുമായ പിണറായി ചേരിക്കലിലെ അഖില്‍ (25) ആണ് കൊലപാതകത്തിന്റെ സൂത്രധാരന്‍.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അഖിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇന്നലെ പിടിയിലായ പ്രയാഗ് അഖിലിനെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയാണ് ചെയ്തതെന്നും മനസ്സിലായത്. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
കൊലയാളി സംഘം സഞ്ചരിച്ച ഒരു ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ഒക്‌ടോബര്‍ 12ന് രാവിലെയാണ് രമിത്തിനെ സിപിഎം സംഘം വെട്ടികൊലപ്പെടുത്തിയത്.
















