പള്ളിപ്പുറം: പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ കനകധാര മഹായഞ്ജവും ദശലക്ഷാര്‍ച്ചനയും നടക്കും. ഇതോടനുബന്ധിച്ച് പന്ത്രണ്ട് കളഭം, നവാവരണ ശ്രീചക്രപൂജ എന്നിവയും നടക്കും. ഡിസംബര്‍ 15ന് വൈകിട്ട് 6.30ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് യജ്ഞത്തിന് ഭദ്രദീപം തെളിക്കും. തന്ത്രി മോനാട്ട് മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും. 25ന് രാവിലെ അനിരുദ്ധന്‍ അടിക്കത്തായരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നവാവരണശ്രീചക്രപൂജ നടക്കും. 26ന് പന്ത്രണ്ട് കളഭം അവസാനിക്കും. ശ്രീശങ്കരാചാര്യ പ്രതിമ കാലടി ശൃംഗേരിമഠത്തില്‍ നിന്നും കനകധാരസ്‌തോത്രഗ്രന്ഥം ചെട്ടികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ നിന്നും, ഭദ്രദീപം ഗുരുവയൂര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് എത്തിക്കുന്നത്.
















