ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായിട്ടുള്ള സന്ദർശനത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഒരു മാധ്യത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ തിരക്കുകള്‍ കാരണമാണ് കാണാന്‍ പറ്റാത്തത്. അദ്ദേഹം ആര്‍ക്കും സന്ദര്‍ശനം നിഷേധിക്കാറില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിനെ രാഷ്‌ട്രീയമാക്കിയാണ് നേരിടുന്നത്. നോട്ട് വിഷയത്തിൽ പ്രതിപക്ഷങ്ങൾ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കമ്മ്യൂണിസവും ജനാധിപത്യവും ഒന്നിച്ചു പോകില്ല. കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















