കൊട്ടാരക്കര: പൂയപ്പള്ളി ഗവ:ഹൈസ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതല പ്രവൃത്തിപരിചയമേളയിലേക്കും രണ്ട് വിദ്യാര്‍ഥികള്‍ സാമൂഹ്യശാസ്ത്ര മേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്‍ തങ്കച്ചന്‍ (പേപ്പര്‍ ക്രാഫ്റ്റ്), അമീറാ ബിഗം (പനയോല ഉത്പന്നങ്ങള്‍) ഗ്രീഷ്മ.എസ് (കയര്‍ ഉത്പന്നങ്ങള്‍) എന്നിവര്‍ യു.പി.വിഭാഗം പ്രവൃത്തി പരിചയമേളയിലേക്കും ജെറോം കെ.ജോണ്‍സണ്‍ (ഫേബ്രിക് പെയിന്റിംഗ്), അഭിരാജ്.ആര്‍(വെജിറ്റബിള്‍ പ്രിന്റിംഗ്), വിജയ് ദേവന്‍ (വുഡ് വര്‍ക്ക്), ചാന്ദിനി.സി(പേപ്പര്‍ക്രാഫ്റ്റ്), അമീനാ ബീഗം (പനയോല ഉത്പന്നങ്ങള്‍) എന്നിവര്‍ ഹൈസ്‌കൂള്‍ വിഭാഗം പ്രവൃത്തിപരിചയമേളയിലേക്കും അര്‍ഹത നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്ഥാന സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തില്‍ ലിജോ ജോസ്, അജിന്‍ കെ.മണി എന്നിവര്‍ തെരഞ്ഞടുക്കപ്പെട്ടു. ജില്ലാതല പ്രവൃത്തി പരിചയമേളയില്‍ യുപി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിന്റും പൂയപ്പള്ളി ഗവ: ഹൈസ്‌കൂളിനാണ് ലഭിച്ചത്.
















