ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ തീരുമാനത്തില്‍ ജനങ്ങളുടെ അഭിപ്രായമാരായാന്‍ പ്രധാനമന്ത്രി മോദി നടത്തിയ സര്‍വ്വെയില്‍ സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷം.
30 മണിക്കൂറിനുള്ളില്‍ 30 ലക്ഷം പേര്‍ പങ്കെടുത്ത സര്‍വ്വെയില്‍ 90 ശതമാനം ആളുകളും തീരുമാനത്തെ പിന്തുണച്ചു. നരേന്ദ്രമോദി ആപ്പിലൂടെയാണ് സര്‍വ്വെ നടത്തിയത്. ഇന്ത്യയില്‍ കള്ളപ്പണമുണ്ടെന്ന് 98 ശതമാനവും വിശ്വസിക്കുന്നു.
ഇത് തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഗംഭീരമെന്ന് 90 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ നോട്ട് റദ്ദാക്കിയ നടപടി കള്ളപ്പണം തടയാന്‍ സഹായിക്കുമെന്ന് 92 ശതമാനം വിലയിരുത്തുന്നു
















