ബംഗളൂരു: ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തി. വസന്ത് നഗറിലാണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാൽ വാനിലുണ്ടായിരുന്ന 1.37 കോടി രൂപയിൽ 90 ലക്ഷവും മോഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമെ വാനിൽ നിന്നും 45 ലക്ഷം രൂപയും തോക്കും ലഭിച്ചു
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടിഎമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപ ഡ്രൈവർ തട്ടിയെടുത്തത്. ബാങ്കില്‍നിന്നു പണവുമായി പോയെങ്കിലും നിശ്ചിത സമയത്തിനുശേഷവും എടിഎമ്മില്‍ എത്താതിരുന്നതിതെ തുര്‍ന്നാണ് ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
















